ശ്രീനഗര്‍: പാക് ദേശീയ ദിനത്തോട് അനുബന്ധിച്ച് കാശ്മീരില്‍ പാക് പതാക ഉയര്‍ത്തിയ വിഘടനവാദി നേതാവ് ആസിയ ആന്ധ്രാബിയ്ക്കിയ്ക്കെതിരെ പൊലീസ് കേസെടുത്തു. നൗഹാട്ട പൊലീസാണ് നിയമവിരുദ്ധ നിരോധന നിയമത്തിലെ പതിമൂന്നാം വകുപ്പ് പ്രകാരം ആസിയയ്ക്കെതിരെ കേസെടുത്തത്.
ആസിയ പാക് പതാക ഉയര്‍ത്തുകയും പാക് ദേശീയഗാനം ആലപിയ്ക്കുകയും ചെയ്തെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വിഘടവാദ ഗ്രൂപ്പുകളിലെ ശക്തമായ സ്ത്രീ സാന്നിധ്യമാണ് ആസിയ. മാര്‍ച്ച് 23നാണ് ഇവര്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: