കായിപ്പുറത്ത് ശ്രീനാരായണ ദര്‍ശന പഠനകേന്ദ്രം തുടങ്ങും

Wednesday 25 March 2015 4:12 pm IST

മുഹമ്മ: കായിപ്പുറം തെക്ക് 516-ാം നമ്പര്‍ ശാഖായോഗം ശ്രീനാരായണ  ദര്‍ശന പഠന കേന്ദ്രം സ്ഥാപിക്കും. ഗുരുദേവ ദര്‍ശനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സെമിനാറുകള്‍, ബോധവത്കരണ ക്ലാസുകള്‍, പിഎസ്‌സി പഠന കേന്ദ്രം എന്നിവയും ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. നിലവിലെ ഓഫീസ് മന്ദിരത്തിന്റെ മുകളിലാണ് പഠന കേന്ദ്രം സ്ഥാപിക്കുന്നത്. ഇതിന്റെ ധനസമാഹരണ കൂപ്പണ്‍ വിതരണോദ്ഘാടനം സുധീര്‍ രാഘവന്‍ നിര്‍വഹിച്ചു. യോഗം പ്രസിഡന്റ് കെ.പി. ബാഹുലേയന്‍ അദ്ധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.