പൂച്ചാക്കല്‍: റോഡ് നിര്‍മ്മാണത്തില്‍ തുകമാറ്റിച്ചെലവഴിച്ചൊരോപിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ പഞ്ചായത്ത് ഓഫീസിനുള്ളില്‍ തടഞ്ഞുവെച്ചു. പാണാവള്ളി പഞ്ചായത്തു സെക്രട്ടറി കാര്‍ത്ത്യായനിയെയാണ് പാണാവള്ളി പഞ്ചായത്ത് ആറാം വാര്‍ഡിലെ നാട്ടുകാര്‍ മാര്‍ച്ച് 24ന് പഞ്ചായത്ത് ഓഫിസിലെത്തി തടഞ്ഞുവെച്ചത്. പാണാവള്ളി ഗ്രാമപഞ്ചായത്ത് 6-ാം വാര്‍ഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സനുമായ യുഡിഎഫ് ജനപ്രതിനിധി സ്വന്തം വാര്‍ഡിലെ റോഡിന് അഞ്ചു ലക്ഷം രൂപ വകയിരുത്തുകയും ടെണ്ടര്‍ നടപടി പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. നിര്‍മ്മാണം തുടങ്ങുന്ന ഘട്ടത്തില്‍ കരാറുകാരനോട് കമ്മീഷനായി 65000 രൂപ ശതമാനകണക്ക് പറഞ്ഞ് ചോദിച്ചെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഇത് നല്കാതിരുന്നതിനാല് അനുവദിച്ച റോഡിന്റെ തുക മറ്റൊരു റോഡിനായി മാറ്റി ചെലവഴിക്കുന്നതിന് വാര്‍ഡ് അംഗം തയ്യാറായെന്നും നാട്ടുകാര്‍ ആരോപിച്ചു. സ്ത്രീകളടക്കം അന്‍പതോളം പേര് മാര്‍ച്ച് 24ന് പഞ്ചായത്ത് ഓഫീസിലെത്തി സെക്രട്ടറിയെ തടഞ്ഞു വെച്ചത്. അനുവദിച്ച റോഡ് നിര്‍മ്മിച്ചില്ലെങ്കില്‍ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: