വെടിമരുന്നും പടക്കങ്ങളും പോലീസ് പിടിച്ചെടുത്തു: രണ്ടുപേര്‍ അറസ്റ്റില്‍

Wednesday 25 March 2015 4:37 pm IST

ഹരിപ്പാട്: അനധികൃത പടക്കനിര്‍മ്മാണശാലയില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ പടക്കങ്ങളും വെടിമരുന്നും തിരികളും അമിട്ടും പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. പള്ളിപ്പാട് പുളിമൂട്ടില്‍ കാവില്‍ നവാസ് (37), ബന്ധുവായ പതിനേഴുകാരന്‍ എന്നിവരെയാണ് പിടികൂടിയത്. മാര്‍ച്ച് 24ന് രാവിലെ പത്തിന് ഹരിപ്പാട് എസ്‌ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചില്‍ നടത്തിയത്.  നവാസും കൂട്ടരും പള്ളിപ്പാട് കേന്ദ്രീകരിച്ച് പത്തിലധികം വീടുകളില്‍ അനധികൃതമായി വെടിമരുന്നു സൂക്ഷിക്കുന്നുവെന്ന് പോലീസിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.