ചേര്‍ത്തല പൂരത്തിന് മാര്‍ച്ച് 27ന് കൊടിയേറും

Wednesday 25 March 2015 4:40 pm IST

ചേര്‍ത്തല: ചേര്‍ത്തല കാര്‍ത്യായനി ദേവീ ക്ഷേത്രത്തിലെ പൂരം മഹോത്സവത്തിന് 27ന് കൊടികയറും. മാര്‍ച്ച് 27ന് വൈകിട്ട് 6.15ന് കൊടിക്കയര്‍ വരവ്, 7.30ന് സപ്തസ്വരലയമാധുരി, രാത്രി 8.30ന് കൊടിയേറ്റ്, ക്ഷേത്രം തന്ത്രി പുലിയന്നൂര്‍മന വാസുദേവന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് കാളീകുളത്തിലേക്ക് ആറാട്ട് പുറപ്പാട്, 12ന് ആറാട്ട് വരവ്. 28ന് വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, 7.15ന് നൃത്തസന്ധ്യ. 29ന് വൈകിട്ട് ആറിന് തബല സോളോ, 7.30ന് നൃത്തനൃത്യങ്ങള്‍, നാലിന് ഗണപതിപ്പടയണി. 30ന് രാത്രി ഏഴിന് നാട്യാഞ്ജലി, ഒമ്പതിന് മേജര്‍സെറ്റ് കഥകളി. 31ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഉത്സവബലിദര്‍ശനം, വൈകിട്ട് അഞ്ചിന് സ്വാമി സന്ദീപാനന്ദഗിരിയുടെ ആത്മീയ പ്രഭാഷണം, ഏഴിന് നൃത്തം, ഒമ്പതിന് സംഗീതസദസ്, 11ന് ബാലെ, 11.30ന് ആയില്യം പടയണി, 3.30ന് ചൂട്ട് പടയണി. ഏപ്രില്‍ ഒന്നിന് വൈകിട്ട് നാലിന് മകം വേലതുള്ളല്‍, 5.30ന് പ്രഭാഷണം, ഏഴിന് മകം വേലവരവ്, 8.30ന് ഭക്തിഗാനധാര, 11ന് നൃത്തസന്ധ്യ, നാലിന് മകം പടയണി. രണ്ടിന് രാവിലെ നാലിന് തൃപ്പൂരദര്‍ശനം, വൈകിട്ട് നാലിന് പൂരം വേലതുള്ളല്‍, 4.15ന് കുത്തിയോട്ടപ്പാട്ടും ചുവടും, 8.30ന് ഭക്തിഗാനമേള, 11ന് മുരളീരവം, 11.15ന് പള്ളിവേട്ട, നാലിന് ചൂട്ട് പടയണി, തുടര്‍ന്ന് പൂരം കൈമാറല്‍. മൂന്നിന് ആറാട്ട് മഹോത്സവം, വൈകിട്ട് നാലിന് പറയ്‌ക്കെഴുന്നള്ളിപ്പ്, അഞ്ചിന് പ്രഭാഷണം, രാത്രി 8.30ന് കൊടിയിറക്ക്, സംഗീതസദസ്, 2.30ന് ആറാട്ട് വരവ്, അഞ്ചിന് വലിയകാണിക്ക എന്നിവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.