മൈക്കിള്‍ ക്ലാര്‍ക്കിന് കീഴിലുള്ള ഓസ്ട്രേലിയന്‍ ടീം കിവീസുമായി ലോകകപ്പ് ഫൈനല്‍ കളിക്കുമെന്ന് കരുതുന്നതായി മുന്‍ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന് മാത്യു ഹെയ്ഡന്.
സെമിഫൈനലില്‍ ഇന്ത്യയുമായി ഓസ്ട്രേലിയ പോരാടാനിരിക്കെയാണ് ഹെയ്ഡന്റെ പ്രസ്താവന.
ദക്ഷിണാഫ്രിക്കക്കെതിരെയുള്ള കിവീസിന്റെ വിജയം മുന്നറിയിപ്പാണെങ്കലും ഓസ്ട്രേലിയ്ക്ക് ഇത് ഗുണം ചെയ്യുമെന്നാണ് ഹെയ്ഡന്റെ വിലയിരുത്തല്‍.
ഇന്ത്യയെ പരാജയപ്പെടുത്തി കിവീസുമായി ഓസ്ട്രേലിയ ഫൈനല്‍ കളിക്കുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്ന് ആവര്‍ത്തിച്ച ഹെയ്ഡന് ദക്ഷിണാഫ്രിക്ക കിവീസ് മത്സരത്തെ കുറിച്ചും വാചാലനായി.
ന്യൂസിലന്‍ഡിന് മികച്ച പേയ്സ് ബൗളര്‍മാരുണ്ടെന്ന് ഹെയ്ഡന് ചൂണ്ടിക്കാട്ടി. എന്നാല്‍ അവരാരും ദക്ഷിണാഫ്രിക്കയുടെ സ്റ്റെയ്നിനെ പോലെയോ മോര്‍ണ്‍ മോര്‍ക്കലിനെ പോലെയോ മികവുറ്റവരല്ലെന്ന് ഹെയ്ഡന് പറഞ്ഞു.
ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ലൈനപ്പിനെ പുകഴ്ത്തിയ ഹെയ്ഡന് ഡിവില്ല്യേഴ്സ്, അംല, ഡുപ്ലസിസ് എന്നിവരെ പേരെടുത്ത് പ്രശംസിക്കാനും മറന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: