ഭഗവാന് കൃഷ്ണന് കേവലസത്യമാണ്. സൃഷ്ടിസ്ഥിതിസംഹാരങ്ങളുടെയൊക്കെ കാരണങ്ങളുടെ ആദികാരണവും അദ്ദേഹം തന്നെ. എല്ലാ പ്രത്യക്ഷ വസ്തുക്കളെയുംകുറിച്ച് പ്രത്യക്ഷമായും പരോക്ഷമായും അദ്ദേഹത്തിനറിവുണ്ട്. അദ്ദേഹത്തിനപ്പുറം മറ്റൊരു കാരണമില്ലാത്തതിനാല്‍ ഭഗവാന് സര്വതന്ത്രസ്വതന്ത്രനാണ്. ബ്രഹ്മാവിനു വേദജ്ഞാനം പകര്‍ന്നുകൊടുത്തതും അദ്ദേഹമാണ്.
ഏറ്റവും വലിയ മഹര്‍ഷിമാരും ദേവന്മാരുപോലും അദ്ദേഹത്തിന്റെ മായയ്ക്കു വിധേയരാകുന്നു, അഗ്നിയില്‍ ജലം കാണുന്നതുപോലെയോ ജലത്തില്‍ ഭൂമി കാണുന്നതുപോലെയോ ഉള്ള മായികമായ ദൃശ്യങ്ങളാല്‍ അവരെ അന്ധാളിപ്പിക്കുന്നു.
ഭൗതികപ്രകൃതിയുടെ ത്രിഗുണങ്ങളുടെ പ്രതിപ്രവര്‍ത്തനം വഴി നശ്വരവും അയഥാര്‍ത്ഥവുമായ ഈ ഭൗതിക പ്രപഞ്ചങ്ങള്‍ യഥാര്‍ഥമാണെന്നു തോന്നിപ്പിക്കുന്നതും അദ്ദേഹമാണ്. അതിനാല്‍ അതീന്ദ്രിയധാമത്തില് എക്കാലവും വസിക്കുന്ന ഭഗവാന് ശ്രീകൃഷ്ണനെ ഞാന്‍ ധ്യാനിക്കുന്നു. ആ പരമധാമമാകട്ടെ എന്നെന്നും ഭൗതികലോകത്തിന്റെ മായിക ദൃശ്യങ്ങളില്‍നിന്ന് മുക്തവുമാണ്. കേവല സത്യമാണദ്ദേഹം. അതിനാല്‍ ഞാനദ്ദേഹത്തെ ധ്യാനിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: