അനുഭൂതിയാണ് നമ്മുടെ യഥാര്‍ത്ഥജ്ഞാനം, അഥവാ മതം. അതിനെക്കുറിച്ചു കല്പകാലത്തോളം സംസാരിച്ചതുകൊണ്ടൊന്നും നമുക്കു നമ്മുടെ ആത്മാവിനെ അറിയുക സാദ്ധ്യമല്ല. സിദ്ധാന്തങ്ങളും നാസ്തിക്യവും തമ്മില്‍ ഒരു ഭേദവുമില്ല. നാസ്തികന് കുറച്ചുകൂടി സത്യസന്ധനായ മനുഷ്യനാണ്.
വെളിച്ചത്തിലേക്കു വയ്ക്കുന്ന ഓരോ അടിയും എന്നന്നേക്കും അവന്റേതുമാത്രമായിരിക്കും. നാമോരോരുത്തനും തന്നെത്താന്‍ കാണണം; ആചാര്യന്മാര്ക്ക് ആഹാരം കൊണ്ടു വരാനേ കഴിയൂ; പോഷണം കിട്ടാന്‍ നാം തന്നെ ആഹരിക്കണം. യുക്തിസിദ്ധമായ നിഗമനമെന്ന നിലയ്ക്കല്ലാതെ തര്‍ക്കത്തിന് ഒരിക്കലും ഈശ്വരനെ ബോധിപ്പിക്കാന്‍ വയ്യ.
നമ്മില്‍നിന്നും വേറിട്ട് ഈശ്വരനെ കാണുക അസാദ്ധ്യമാണ്. നമ്മുടെ പുറമെയുള്ള ദിവ്യത്വം മുഴുവനും നമ്മുടെ ആത്മാവുതന്നെ സംഭാവന ചെയ്യുന്നതാണ്. നാമാണ് ഉത്തമക്ഷേത്രം. നാം പുറത്തുകാണുന്നത് അകത്തുകാണുന്നതിന്റെ ഒരു നേരിയ അനുകരണം മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: