വീട്ടമ്മ ചികിത്സാ സഹായം തേടുന്നു

Wednesday 25 March 2015 9:57 pm IST

സഹായം തേടുന്ന സൂര്യ

മറ്റക്കര: ഒരു വയസ്സും രണ്ട് മാസം പ്രായമായ കുട്ടിയുടെ അമ്മ ചികിത്സാസഹായം തേടുന്നു. പാദുവ കുടുക്കുള്ളാട്ട് മധുസൂദനന്റെ പുത്രിയും അരയന്‍കാവ് ശ്രേയസ്സില്‍ ജീവന്റെ ഭാര്യയുമായ സൂര്യ (23) ആണ് മറവി രോഗം ബാധിച്ച് സുമനസ്സുകളുടെ സഹായം തേടുന്നത്. ഒരു വര്‍ഷമായി വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന സൂര്യക്ക് വേണ്ടി ബന്ധുക്കള്‍ 20 ലക്ഷത്തോളം രൂപ ചെലവഴിച്ചു. പിന്നീടാണ് രോഗം സ്ഥിരീകരിച്ചത്. ഇനിയും 25 ലക്ഷത്തോളം രൂപ തുടര്‍ചികിത്സയ്ക്കായി ആവശ്യമായി വരുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇത്രയും രൂപ ഈ നിര്‍ദ്ധന കുടുംബത്തിന് താങ്ങാന്‍ കഴിയുന്നതല്ല. സുമനസ്സുകളുടെ സഹായത്തിനായി കാത്തിരിക്കുന്നു. എസ്ബിടി കിടങ്ങൂര്‍ അക്കൗണ്ട് നമ്പര്‍ 67318155618

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.