അശോക് ഭൂഷണ്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

Thursday 26 March 2015 11:28 pm IST

തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഇപ്പോഴത്തെ ആക്ടിംഗ് ചീഫ് ജസ്റ്റീസ് അശോക് ഭൂഷൺ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ജസ്റ്റിസ് പി,സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ആക്ടിങ് ചീഫ് ജസ്റ്റിസായ അശോക് ഭൂഷണെ ചീഫ് ജസ്റ്റിസായി സ്ഥിരപ്പെടുത്താന്‍ സുപ്രീംകോടതി കൊളീജിയം രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയിരുന്നു. ഉത്തർപ്രദേശ് സ്വദേശിയായ അദ്ദേഹം അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരിക്കെയാണ് 2014 ജൂലായ് പത്തിന് കേരള ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റത്. ചീഫ് ജസ്റ്റിസായിരുന്ന മഞ്ജുള ചെല്ലൂരിന്റെ സ്ഥലം മാറ്റത്തെത്തുടർന്ന് 2014 ആഗസ്റ്റ് ഒന്നിന് ആക്ടിംഗ് ചീഫ് ജസ്റ്റിസായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.