അയ്‌മന്‍ അല്‍ സവാഹരി അല്‍-ക്വയ്ദയുടെ പുതിയ മേധാവി

Thursday 16 June 2011 9:56 pm IST

ദുബായ്‌: അമേരിക്ക നടത്തിയ കമാന്‍ഡോ ഓപ്പറേഷനില്‍ കൊല്ലപ്പെട്ട അല്‍-ക്വയ്ദ തലവന്‍ ബിന്‍ ലാദന്‌ പകരമായി അദ്ദേഹത്തിന്റെ അടുത്ത അനുയായിയായ അയ്‌മന്‍ അല്‍ സവാഹരി സംഘടനയുടെ തലവനായി അവരോധിക്കപ്പെട്ടു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന അല്‍-ക്വയ്ദ പുറത്തിറക്കി. മേയ്‌ രണ്ടിനാണ്‌ പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ അമേരിക്ക നടത്തിയ കമാന്‍ഡോ ഓപ്പറേഷനില്‍ ലാദന്‍ കൊല്ലപ്പെട്ടത്‌. നേരത്തെ സംഘടനയുടെ ഇടക്കാല തലവനായി ഈജിപ്റ്റില്‍ അല്‍-ക്വയ്ദയ്ക്ക് നേതൃത്വം നല്‍കുന്ന സെയഫ്‌ അല്‍ ഏദലിനെ നിയമിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.