കായംകുളം സ്പിന്നിങ് മില്‍ ശേഷി ഉയര്‍ത്തുന്നു

Thursday 26 March 2015 3:29 pm IST

കായംകുളം: കരീലകുളങ്ങരയിലുള്ള ആലപ്പുഴ സഹകരണ സ്പിന്നിംഗ് മില്‍ നിലവിലെ 12,096 സ്പിന്റില്‍ ശേഷിയില്‍ നിന്ന് 25,000 സ്പിന്റില്‍ സ്ഥാപിത ശേഷിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടിയായി. മില്‍ തയ്യാറാക്കിയ പ്രോജക്ട് റിപ്പോര്‍ട്ട് പ്ലാനിങ് ബോര്‍ഡ്, ധനകാര്യ വകുപ്പ്, വ്യവസായ വകുപ്പ്, റിയാബ് വകുപ്പുകളുടെ അംഗീകാരത്തില്‍ നാഷണല്‍ കോപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ധന സഹായത്തിനായി സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു. ഈ ശുപാര്‍ശ അംഗീകരിച്ച എന്‍സിഡിസി മില്‍ സമ്പൂര്‍ണ ശേഷി കൈവരിക്കുന്നതിനായി 33.94 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അനുവദിച്ചതുകയില്‍ 5.09 കോടി രൂപ സബ്‌സിഡിയായാണ് ലഭിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.