ദേശീയ ജലപാതയില്‍ കേരളത്തില്‍ നിന്നും 11 നദികള്‍ കൂടി

Thursday 26 March 2015 4:24 pm IST

ന്യൂദല്‍ഹി: ദേശീയ ജലപാതയില്‍ കേരളത്തില്‍ നിന്നുളള പതിനൊന്ന് നദികളെ കൂടി ഉള്‍പ്പെടുത്തിയതായി കേന്ദ്ര ഷിപ്പിംഗ്- തുറമുഖ വകുപ്പ്മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഇതിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കിയതായും മന്ത്രി അറിയിച്ചു. ജലപാതയിലെ 101 നദികളില്‍ ഭാരതപ്പുഴ, ചാലിയാര്‍‍, പമ്പ, കോരപ്പുഴ, ഇടമലയാര്‍, മൂവാറ്റു‌പുഴയാര്‍ തുടങ്ങിയ നദികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സമാന്തരഗതാഗതത്തിന് ജലപാത ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനായി ജലപാതയ്ക്കായി കൂടുതല്‍ നിക്ഷേപം കൊണ്ടുവരുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. ചരക്കു ഗതാഗതം സുഗമമാക്കുന്നതും ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് കുറക്കുന്നതും ലക്ഷ്യമിട്ടാണ് രാജ്യത്തെ 101 നദികളെ ബന്ധിപ്പിച്ച് ദേശീയ ജലപാതയൊരുക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.