നിങ്ങളെ സജീവമാക്കുകയാണ് അതുകൊണ്ട് എന്റെ ജോലി. നിങ്ങള്‍ സജീവതയാര്ജിച്ചാല്, സത്യമായും അങ്ങനെയായാല്‍ നിങ്ങളുടെ ഉള്ളിലുള്ള ദൈവികതയും സജീവമാകും. അപ്പോള്‍ ഭൂകമ്പം നിങ്ങള്‍ക്ക് ഒരു കാര്യമല്ലാതെയാകും. നിങ്ങള്‍ക്ക് അവയെങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാനാകും. അങ്ങനെയുള്ള കാര്യങ്ങള്‍ സംഭവിക്കുകയില്ല. എന്നല്ല, അവ സംഭവിക്കും. സംഭവിക്കുകതന്നെ വേണം.
നിങ്ങളുടെ വ്യക്തിജീവിതം സാമൂഹികജീവിതം, രാഷ്ട്രത്തിലെ സാഹചര്യങ്ങള്‍, ലോകത്തിലെ സ.ഹചര്യങ്ങള്‍ എല്ലാംതന്നെ വിവേകപൂര്‍വം കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്കറിയുമെങ്കില്‍ മാത്രമേ ഇത് കഴിയുകയുള്ളൂ. അല്ലെങ്കില്‍ ഈ ലോകം എങ്ങനെ വിവേകപൂര്‍വം കൈകാര്യം ചെയ്യണമെന്ന് നിങ്ങള്‍ക്കറിയാന്‍ കഴിയില്ല. അതുകൊണ്ട് അതാണ് എന്റെ യജ്ഞം. എനിക്ക് തോന്നുന്നു, സത്സംഗം നടക്കുമ്പോള്‍ ഉറക്കം വരുന്നത് എങ്ങനെ തടയാം എന്നതായിരിക്കാം അടുത്ത ചോദ്യമെന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: