പാലാ: പാലാ ഷോപ്പിങ് ഫെസ്റ്റ് 2015 29ന് ആരംഭിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി യൂവജനവിഭാഗവുമാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. 29മുതല്‍ ജൂണ്‍ 20 വരെ നടക്കുന്ന ഷോപ്പിങ് ആഘോഷമാക്കാന്‍ മെഗാ സമ്മാനങ്ങളുമായി സമ്മാനക്കൂപ്പണ്‍ പദ്ധതിയും നടപ്പാക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മീനച്ചില്‍ താലൂക്ക് പ്രസിഡന്റ് വക്കച്ചന് മറ്റത്തില്‍ പറഞ്ഞു. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ 29ന് വൈകിട്ട് 6ന് മന്ത്രി കെ.എം. മാണി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. വക്കച്ചന് മറ്റത്തില്‍ അദ്ധ്യക്ഷത വഹിക്കും. എംപിമാരായ ജോസ് കെ. മാണി, അഡ്വ.ജോയി എബ്രഹാം, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അദ്ധ്യക്ഷന്‍ ടി. നസുറുദ്ദീന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, നഗരസഭാ അദ്ധ്യക്ഷന്‍ കുര്യാക്കോസ് പടവന് എന്നിവര്‍ പങ്കെടുക്കും. ഇതോടൊപ്പം മെഗാഷോയും നടക്കും. പ്രവേശനം സൗജന്യം.
പത്രസമ്മേളനത്തില്‍ വക്കച്ചന് മറ്റത്തില്‍, വി.സി.ജോസഫ്, ജോസ് ജോസഫ്, തോമസ് പീറ്റര്‍, ജയേഷ് പി. അയ്യപ്പന്, ജിനു , ജയേഷി പി. ജോര്‍ജ്, ബൈജു, അനൂപ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: