കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ട് കിലോ സ്വര്‍ണ്ണം പിടികൂടി. ദുബായില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ നാലര മണിയോടെ കൊച്ചിയിലെത്തിയ ഇന്‍ഡിഗോ വിമാനത്തിലെ ടോയ്ലറ്റില് ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം.
24 കാരറ്റ് വീതമുള്ള ഒരു കിലോയുടെ രണ്ട് സ്വർണക്കട്ടികൾക്ക് ഇന്ത്യൻ വിപണിയിൽ 55 ലക്ഷം വിലവരും. പതിവ് പരിശോധനയ്ക്കിടെയാണ് സ്വർണം കണ്ടെടുത്തത്. നെടുമ്പാശ്ശേരിയിലെ എയര്‍ ഇന്റലിജന്‍സാണ് സ്വര്‍ണം പിടികൂടിയത്.
യാത്രക്കാരാണോ വിമാനത്തിലെ ജീവനക്കാരാണോ സ്വർണം ഒളിപ്പിച്ചതെന്ന് പരിശോധിച്ച് വരികയാണെന്ന് കസ്റ്റംസ് അസി. കമ്മിഷണർ സഞ്ജയ് ബഗർതലേ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: