'പൊന്‍മുട്ട പദ്ധതി'യുമായി ഇന്നര്‍വീല്‍ ക്ലബ്

Friday 27 March 2015 4:31 pm IST

ആലപ്പുഴ: ഇന്നര്‍വീല്‍ ക്ലബ് ഓഫ് ആലപ്പി 'പൊന്‍മുട്ട പദ്ധതി' നടപ്പാക്കുന്നു. നിര്‍ധനരായ പത്ത് കുടുംബങ്ങള്‍ക്ക് 25 കോഴിക്കുഞ്ഞുങ്ങളും വളര്‍ത്താന്‍ അഞ്ചടി നീളവും വീതിയുമുള്ള കൂടും കോഴിത്തീറ്റയും നല്‍കുന്ന പദ്ധതിയാണിത്. പൂര്‍ണമായും സൗജന്യമായാണ് ഇത് നല്‍കുക.  പദ്ധതിയുടെ ഉദ്ഘാടനം മാര്‍ച്ച് 28ന് രാവിലെ 11ന് ആലപ്പുഴ സൗത്ത് പോലീസ് സ്‌റ്റേഷന് സമീപമുള്ള റോട്ടറി കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. ഇന്നര്‍വീല്‍ ക്ലബിന്റെ കേരളം-തമിഴ്‌നാട് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന ഡിസ്ട്രിക്ട് 321ന്റെ ചെയര്‍മാന്‍ ഷൈലജാ പങ്കജാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. ഇന്നര്‍വീല്‍ ക്ലബ് പ്രസിഡന്റ് സബിതാ ഷിബു അദ്ധ്യക്ഷത വഹിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.