392. ഹ്രീംകാരരൂപിണീദേവീ: – ‘ഹ്രീം’ എന്ന മന്ത്രാക്ഷരത്തിന്റെ രൂപം ധരിച്ച ദേവി ഹ്രീംകാരം ദേവീ പ്രണയം എന്നു പ്രസിദ്ധമാണ്. മിക്ക ദേവീസ്തോത്രങ്ങളിലും മന്ത്രങ്ങളിലും ഹ്രീംകാരം ഘടകമാണ്. ദേവിയുടെ മന്ത്രശരീരം എന്നു പ്രസിദ്ധമായ ശ്രീവിദ്യാമന്ത്രത്തിന്റെ മൂന്നു കൂടങ്ങള്‍ക്കും ആധാരം ഹ്രീം കാരമാണ്.
കൂടങ്ങളെ തമ്മില്‍ ബന്ധിക്കുന്നതും ഹ്രീം കാരമാണ്. ശക്തിസഹിതനായ ശിവനെ സ്തുതിക്കുന്ന മന്ത്രങ്ങളിലും ഹ്രീം കാരം കാണും. ” ഓം ഹ്രീം നമഃശിവായ” എന്ന മന്ത്രം ഉദാഹരണം. ഹ്രീം കാരമായി രൂപം ധരിച്ചത് മൂകാംബികതന്നെയാണെന്നു നാമം സൂചിപ്പിക്കുന്നു.
393. സര്വശക്തിസ്വരൂപിണി: – എല്ലാ ശക്തികളും ഏകീഭവിച്ച രൂപമുള്ളവള്‍. മുന്നാമവുമായി ചേര്‍ത്തു വ്യാഖ്യാനിക്കുമ്പോള്‍ എല്ലാ ശക്തികളും ഹ്രീംകാരത്തില്‍ അന്തര്ഭവിക്കുന്നതിനാല് ഹ്രീംകാരൂപിണിയായ ദേവി സര്വശക്തിസ്വരൂപിണിയാണ് എന്നു വ്യക്തമാകും.
394. സൗഃകാരോച്ചാരണപ്രീതാ: – ‘സൗഃ’ എന്ന മന്ത്രാക്ഷരത്തിന്റെ ഉച്ചാരണംകൊണ്ടു സന്തോഷിക്കുന്നവള്‍. ‘സൗഃ’ എന്ന മന്ത്രാക്ഷരം ശ്രീവിദ്യാമന്ത്രത്തിലെ ശക്തികൂടത്തിന്റെ പ്രതീകമാണ്. ശക്തികൂടത്തിന്റെ ഉച്ചാരണംകൊണ്ടുണ്ടാകുന്ന മന്ത്രോദ്ധാരം സൗഃ കാരം ഉച്ചരിച്ചാലുണ്ടാകും.
395. സര്വസൗഭാഗ്യകാരിണീ: – എല്ലാ സൗഭാഗ്യവും ഉണ്ടാക്കുന്നവള്‍ മുന്‍നാമങ്ങളില്‍ ചര്‍ച്ചചെയ്ത ”ഐം ഹ്രീം സൗഃ” എന്നീ മന്ത്രാക്ഷരങ്ങള്കൊണ്ടു ദേവിയെ ആരാധിക്കുന്നവര്‍ക്ക് എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാക്കിക്കൊടുക്കുന്നവള്.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: