ശിവാനന്ദലഹരി-4

Friday 27 March 2015 7:55 pm IST

ഗുഹായം ഗേഹേ വാ ബഹിരപി വനേവാദ്രി ശിഖേരേ- ജലേ വാവഹ്നൗ വാ വസ്തു വസതേഃ കിം വദഫലം സദാ യസൈ്യവാന്തഃ കരണമപി ശംഭോ തവ പദേ സ്ഥിതം ചോദേ്യാഗോസൗ സ ച പരമയോഗീ സ ചസുഖീ ഗുഹത്തിലോ, ഭവനത്തിലോ, പുറത്തോ, വനത്തിലോ, പര്‍വതശൃംഗത്തിലോ, ജലത്തിലോ, അഗ്നിയിലോ എവിടെവേണമെങ്കിലും ഒരുവന്‍ വസിച്ചുകൊള്ളട്ടെ. വാസസ്ഥാനത്തിന് എന്തുഫലമാണുള്ളതെന്നുപറഞ്ഞാലും. ഹേ ശംഭോ ഒരുവന്റെ മനസ്സ് സദാ അങ്ങയുടെ തൃപ്പാദങ്ങളില്‍ ഉറച്ചിരിക്കുന്നുവെങ്കില്‍ അതാണു യോഗം. അവനാണു പരമയോഗി, സുഖിമാനും അവന്‍ തന്നെ. അസാരേ സംസാരേ നിജഭജന ദുരേ ജഡധിയാ ഭ്രമന്തം മാമന്ധം പരമകൃപയാ പാതുമുചിതം മദന്യഃ കോ ദീനസ്തവ കൃപണ രക്ഷാതി നിപുണ- സ്ത്വദന്യഃ കോ വാ മേ ത്രി ജഗതി ശരണ്യഃ പശുപതേ ജഢത്വം ബാധിച്ച ബുദ്ധിമൂലം അങ്ങയുടെ ഭജനത്തില്‍നിന്നു വ്യതിചലിച്ച് കേവലം നിസ്സാരമായ സംസാരത്തില്‍ ചുറ്റിത്തിരിയുന്ന അന്ധനായ അടിയനെ പരമകൃപയോടെ അവിടുന്ന് ഉചിതമായി കാത്തുരക്ഷിക്കണം. അല്ലയോ പശുപതേ അങ്ങേയ്ക്ക് ഞാനല്ലാതെ മറ്റാരാണു ദീനനായിട്ടുള്ളത്. അങ്ങല്ലാതെ ദീനരക്ഷ ചെയ്യുന്നതില്‍ അതിനിപുണനായ വേറാരാണു മൂന്നുലോകങ്ങളിലും എനിക്ക് ശരണാര്‍ഹനായിട്ടുള്ളത്? പ്രഭുസ്ത്വം ദീനാനാം ഖലു പരമബന്ധും പശുപതേ പ്രമുഖേ്യാഹം തേഷാമപി കിമുത ബന്ധുത്വമനയോഃ ത്വയൈവ ക്ഷന്തവ്യാഃ ശിവ മദപരാധാശ്ച സകലാഃ പ്രയത്‌നാല്‍ കര്‍ത്തവ്യം മദവനമിയം ബന്ധുസരണിഃ ഹേ പശുപതേ, സകലലോകങ്ങള്‍ക്കും പ്രഭുവായ അവിടുന്ന് ദീനരുടെ പരമബന്ധുവാണ്. ഞാന്‍ ദീനരില്‍ പ്രമുഖനാണ്. അക്കാര്യത്താല്‍ നമ്മള്‍ തമ്മില്‍ ബന്ധുത്വമുണ്ട് എന്നു പറയേണ്ടതാവശ്യമെന്നോ? അല്ലയോ ശിവ ഭഗവാനേ അങ്ങ് അടിയന്റെ സകലപിഴകളും ക്ഷമിച്ച് പ്രയത്‌നിച്ച് എന്നെ രക്ഷിക്കേണ്ടതാണ്. ബന്ധുധര്‍മ്മവും ഇതാണല്ലോ. ഉപേക്ഷാ നോ ചേല്‍ കിം ന ഹരസിഭവദ്ധ്യാന വിമുഖം ദുരാശാഭൂയിഷ്ഠം വിധിലിപി മശക്തോ യദി ഭവാന്‍ ശിരസ്തദ്വൈധാത്രം നന ഖലു സുവൃത്തം പശുപതേ കഥം വാ നിര്യത്തം കരനഖമുഖേനൈവ ലളിതം അങ്ങ് ഉപേക്ഷ ചെയ്യുന്നില്ലെങ്കില്‍ അങ്ങയെ ധ്യാനിക്കുവാന്‍ വിമുഖത കാണിക്കുന്നതും ദുരാശയേറിയതുമായ എന്റെ തലയിലെഴുത്ത് മായ്ച്ചുകളയാത്തതെന്താണ്? വിധി ലിഖിതം(ബ്രഹ്മാവിന്റെ എഴുത്ത് അഥവാ തലയിലെഴുത്ത്) മായ്ക്കാന്‍ അവിടുന്ന് അശക്തനാണെന്നോ? ഒരിക്കലുമല്ല ഹേ പശുപതേ കള്ളം പറഞ്ഞ വിധാതാവിന്റെ (ബ്രഹ്മാവിന്റെ) വൃത്താകൃതിയിലുള്ള ശിരസ്സ് അങ്ങ് കൈനഖത്താല്‍ നുള്ളിക്കളഞ്ഞിട്ടുണ്ടല്ലോ. വിരിഞ്ചിര്‍ദീര്‍ഘായുര്‍ഭവതു ഭവതാ തല്‍പരശിര- ശ്ചതുഷ്‌കം സംരക്ഷ്യം സ ഖലു ഭൂവി ദൈന്യം ലിഖിതവാന്‍ വിചാരം കോവാ മാം വിശദകൃപയാ പാതി ശിവതേ കടാക്ഷവ്യാപാരഃ സ്വയമപി ച ദീനവനപുരഃ ബ്രഹ്മദേവന്‍ ദീര്‍ഘായുഷ്മാനായിരിക്കട്ടെ. അദ്ദേഹത്തിന്റെ ശേഷിക്കുന്ന നാലു ശിരസ്സുകളേയും അങ്ങ് സംരക്ഷിക്കണം. ഭൂവാസികളുടെ ശിരസ്സില്‍ ദീനതയെഴുതിയതു ബ്രഹ്മദേവനാണെന്നതു സത്യം. പക്ഷേ അപ്രകാരം വിരിഞ്ചന്‍ ദീനതയെഴുതിയെങ്കിലും ദീനരക്ഷചെയ്യാനായി അവിടുന്നുണ്ടല്ലോ. അങ്ങയുടെ കടാക്ഷം സ്വയം ദീനരക്ഷണ ചെയ്യുന്നതില്‍ തല്പരമാണ്. ഹേ ശിവഭഗവാനേ വിചാരിക്കാനിയെന്താണുള്ളത്? അങ്ങയുടെ കടാക്ഷം ദീനനായ എന്നെ പരമകൃപയോടെ സംരക്ഷിക്കുന്നുണ്ടല്ലോ. ... തുടരും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.