ഇന്ത്യക്ക് തോല്‍വി

Saturday 8 April 2017 9:04 pm IST

ധാക്ക: അണ്ടര്‍ 23 എഎഫ്‌സി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യതാ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഇന്നലെ ധാക്കയിലെ ബംഗബന്ധു നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ഇയിലെ ആദ്യ കളിയില്‍ ഉസ്ബക്കിസ്ഥാനാണ് ഇന്ത്യന്‍ യുവനിരയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയത്. കളിയുടെ 86-ാം മിനിറ്റ് വരെ കരുത്തരായ ഉസ്ബക്കിസ്ഥാന്‍ താരങ്ങളെ ഗോളടിക്കാന്‍ വിടാതെ പിടിച്ചുകെട്ടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ 87-ാം മിനിറ്റില്‍ ഇഗോള്‍ സര്‍ജീവും ഇഞ്ചുറി സമയത്ത് ക്യാപ്റ്റന്‍ വഌഡിമിര്‍ കൊസാക്കും നേടിയ രണ്ട് ഗോളുകളാണ് ഇന്ത്യക്ക് സമനില നിഷേധിച്ചത്. അടുത്ത കൡയില്‍ ഇന്ത്യ നാളെ സിറിയയുമായി ഏറ്റുമുട്ടും. ഫൈനല്‍ റൗണ്ട് സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഈ കളിയില്‍ ഇന്ത്യക്ക് ജയിച്ചേ മതിയാവൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.