കൊച്ചി: മെഡിക്കല്‍ പിജി പ്രവേശനത്തിന്റെ സര്‍വീസ് ക്വാട്ടയില്‍ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ സര്‍വീസ് നടത്തുന്നവര്‍ക്ക് വെയിറ്റേജ് നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഇക്കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി.
പരീക്ഷയ്ക്കുമുമ്പ് പ്രോസ്പെക്ടസ് ഭേദഗതി വരുത്തുകയും ഗ്രാമീണ സേവനം എന്നത് ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ സേവനം നടത്തുന്നവര്‍ക്കായി വെയ്റ്റേജ് എന്നനിലയില്‍ മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്തത്.
ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ഒരു കൂട്ടം പിജി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് പി.ആര്.രാമചന്ദ്രമേനോന്‍ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയത്. മാത്രമല്ല രണ്ടാഴ്ചയ്ക്കുളളില്‍ പിജി പ്രവേശനത്തിനുള്ള പുതിയ പട്ടിക തയ്യാറാക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: