പയ്യന്നൂര്‍ (കണ്ണൂര്‍): എഴുത്തിന്റെ സര്ഗ്ഗസൗഭാഗ്യവുമായി എഴുപതിന്റെ നിറവിലെത്തിയ കേരളത്തിന്റെ മഹാകവി പ്രൊഫ.മേലത്ത് ചന്ദ്രശേഖരന്റെ സപ്തതി ആഘോഷം ഏപ്രില്‍ 4 ന് പയ്യന്നൂരില്‍ നടക്കും. തപസ്യ കലാ സാഹിത്യവേദി പയ്യന്നൂര്‍ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ തുളവന്നൂര് മഹാവിഷ്ണു ക്ഷേത്രം ,ബി.ഇ.എം.എല്‍പി സ്ക്കൂള് ,ഗാന്ധിപാര്‍ക്ക് എന്നിവിടങ്ങളിലായി ഒരു പകല്‍ നീണ്ടു നില്ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് സപ്തതി ആഘോഷങ്ങള്‍ നടക്കുന്നത്.
രാവിലെ 8.30 ന് തുളുവന്നൂര് മഹാവിഷ്ണു ക്ഷേത്രത്തില്‍ ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ കൊണ്ട് മഹാകവിയെ അക്ഷര തുലാഭാരം നടത്തും. തുടര്‍ന്ന് ബിഇഎംഎല്‍പി സ്ക്കൂളില്‍ നടക്കുന്ന സമാരംഭ പര്‍വ്വത്തില്‍ മാനസ പി.എസിന്റെ നാന്ദി ഗീതത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന സോപാന സംഗീതത്തിനു ശേഷം അംബികാസുതന്‍ മാങ്ങാട് ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യും. സ്വാമി അമൃത കൃപാനന്ദപുരി മേലത്തിനെ പൊന്നാടയണിയിച്ച് ആശീര്‍വാദം നടത്തും.
ഡോ.ആര്.സി. കരിപ്പത്ത് മുഖ്യപ്രഭാഷണം നടത്തും. രാമകൃഷ്ണന് വെങ്ങര, ദാമോദരന്‍ ആര്‍ക്കിടെക്ട് എന്നിവര്‍ സംസാരിക്കും. 11 മണിക്ക് നടക്കുന്ന സര്ഗ്ഗപര്വ്വത്തില് നിരൂപണത്തിലെ നിപുണത, കവിയുടെ കവന വൈഭവം, പ്രഭാഷണത്തിലെ സ്വച്ഛപ്രഭാവം എന്നീ വിഷയങ്ങളെ അധികരിച്ച് ഡോ.ടി.പവിത്രന്, ഡോ.കെ.എച്ച്.സുബ്രഹ്മണ്യന്, പ്രൊഫ.കൂമുളളി ശിവരാമന് തുടങ്ങിയവര്‍ സംസാരിക്കും.
തുടര്‍ന്ന് എം.എന്‍.നമ്പ്യാരുടെ അധ്യക്ഷതയില്‍ നടക്കുന്ന കാവ്യദക്ഷിണ പരിപാടിയില്‍ മേലത്തിന്റെ ശിഷ്യന്മാരായ നാലാപ്പാടം പത്മനാഭന്, ബിജു കാഞ്ഞങ്ങാട്, മാധവന് പുറച്ചേരി, പ്രകാശന് മടിക്കൈ, പ്രസാദ് കരുവളം, സി.പി.ചന്ദ്രന് തുടങ്ങിയവര്‍ ഗുരുദക്ഷിണയായി കവിതകള്‍ അവതരിപ്പിക്കും. പ്രശാന്ത്ബാബു കൈതപ്രം ചടങ്ങില്‍ സംസാരിക്കും.
ഉച്ചക്ക് 2 മണിക്ക് നടക്കുന്ന കാവ്യപര്വ്വത്തില് പയ്യന്നൂര്‍ തപസ്യ കലാക്ഷേത്രത്തിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന മേലത്ത് രചിച്ച കവിതകളുടെ ആലാപനവും സംഗീതാവിഷ്ക്കാരവും നടക്കും.വൈകുന്നേരം 4 ന് മഹാകവി മേലത്തിനെ ആനയിച്ചു കൊണ്ടുളള സാംസ്ക്കാരിക ഘോഷയാത്ര നടക്കും. തുടര്‍ന്ന് ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന കവിയരങ്ങില്‍ എന്‍.കെ.കൃഷ്ണന് അധ്യക്ഷത വഹിക്കും. കെ.ജയലക്ഷ്മി, മധുആലപ്പടമ്പ, മുരളീധരന് പട്ടാന്നൂര്‍, രാമകൃഷ്ണന് കണ്ണോം, സന്തോഷ് കോറമംഗലം,ശങ്കരന് കോറോം, കെ.കെ.ഗോവിന്ദന് മാസ്റ്റര്‍, വി.പി.ബാലകൃഷ്ണന് കാറമേല്‍ തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിക്കും.
തുടര്‍ന്ന് മേലത്തിന്റെ സമ്പൂര്‍ണ്ണ കവിതകള്‍, ജെ.ജെ.പളളത്തിന്റെ സര്‍ഗാത്മക കുടുംബം എന്നീ പുസ്തകങ്ങളുടെ പ്രകാശനം നടക്കും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ പി.പി.കരുണാകരന് മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. കവിയും തപസ്യ സംസ്ഥാന അധ്യക്ഷനുമായ എസ്.രമേശന് നായര്‍ സപ്തതി പ്രണാമങ്ങള്‍ അര്‍പ്പിക്കും. പ്രശസ്ത് കാരിക്കേച്ചര്‍ കലാകാരന് മേലത്തിന്റെ ചിത്ര സമര്‍പ്പണം നടത്തും.
മലയാള ഭാഷാ പാഠശാല ഡയറക്ടര്‍ ടി.പി.ഭാസ്ക്കര പൊതുവാള്, പവിത്രഭൂമി എഡിറ്റര്‍ ശിവപ്രസാദ് എസ് ഷേണായ്, പയ്യന്നൂര്‍ പ്രസ് ഫോറം പ്രസിഡണ്ട് എം.രാമകൃഷ്ണന് തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിക്കും. ചടങ്ങില്‍ പ്രശാന്ത് ബാബു, പാണപ്പുഴ പത്മനാഭ പണിക്കര്‍ എന്നിവരെ ആദരിക്കും. സുകുമാരന്‍ പെരിയച്ചൂര്‍, പ്രമോദ് കാളിയത്ത് എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: