തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് പാണംപുള്ളിയിലുള്ള 220 കെ.വി. സബ്സ്റ്റേഷന് കോമ്പൗണ്ടില്‍ സ്ഥാപിക്കുന്ന ഒരു മെഗാവാട്ട് ശേഷിയുള്ള സൗരോര്ജ്ജപ്ലാന്റിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി ആര്യാടന് മുഹമ്മദ് നിര്‍വ്വഹിക്കും.
നാളെ രാവിലെ 10 മണിക്ക് കഞ്ചിക്കോട് പാറ പിരിവിലുള്ള ജെ.എം മിനി കണ്വെന്ഷന് സെന്ററില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റ്റി.എന്‍ കണ്ടമുത്തന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ എം.ബി. രാജേഷ് എം.പി. മുഖ്യാതിഥിയായിരിക്കും.
പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബി. ലിമിറ്റഡ് നിര്‍മ്മാണമാരംഭിക്കുന്ന ആദ്യ സൗരോര്‍ജ്ജ പ്ലാന്റാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: