കോഴിക്കോട്: ഫോറസ്റ്റ് ഗാര്‍ഡിനെ വെടിവെച്ചു കൊന്ന കേസില്‍ പ്രതിക്കുള്ള ശിക്ഷ വിധിക്കുന്നത് മാറ്റി. താമരശ്ശേരി റെയ്ഞ്ചില്‍പ്പെട്ട പുതുപ്പാടി സെക്ഷനിലെ ഫോറസ്റ്റ് ഗാര്‍ഡ് പുന്നശ്ശേരി കുട്ടമ്പൂര് പാറയില്‍ വീട്ടില്‍ പി. ദേവദാസ്(40)നെ കൊലപ്പെടുത്തിയ കേസില്‍ 31ന് വിചാരണക്കോടതി വിധി പറയും.
പ്രതിയായ പുതുപ്പാടി കൂട്ടാല വീട്ടില്‍ കെ.കെ. മമ്മദ്(74) കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കോഴിക്കോട് അഡീഷണല്‍ ആന്‍ഡ് സെഷന്‍സ് കോടതി (അഞ്ച്) ജഡ്ജി എം.ജി. പത്മിനി കണ്ടെത്തിയിരുന്നു.
ഇന്നലെ വിധി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മാറ്റിവെക്കുകയായിരുന്നു. പ്രായം പരിഗണിച്ചു ശിക്ഷയില്‍ ഇളവു നല്‍കണമെന്ന് പ്രതി ഇന്നലെ കോടതി മുമ്പാകെ ആവശ്യപ്പെട്ടു. അഡ്വ. ബി.എന്‍. ബിനേഷ് ബാബു, അഡ്വ. ടി. അരുണ്‍ ജോഷി എന്നിവരാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായി കേസില്‍ ഹാജരായത്. ഈങ്ങാപ്പുഴയ്ക്കടുത്ത് കൊളമല ഫോറസ്റ്റ് റെയ്ഞ്ച് പരിധിയില്‍ 2010 മാര്‍ച്ച് 25 ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: