തൈക്കാട്ടുശേരി ബ്ലോക്കില്‍ സാമ്പത്തിക സാക്ഷരതാ കേന്ദ്രം

Saturday 28 March 2015 4:15 pm IST

പൂച്ചാക്കല്‍: തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തില്‍ സാമ്പത്തിക സാക്ഷരതാകേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. തൈക്കാട്ടുശേരി ബ്ലോക്കിലെ പാണാവള്ളി, അരൂക്കൂറ്റി, പെരുമ്പളം, ചേന്നം, പള്ളിപ്പുറം, തൈക്കാട്ടുശേരി പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് സാമ്പത്തിക സാക്ഷരത നല്‍കുന്നതിന് റിസര്‍വ് ബാങ്കിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് കേന്ദ്രം ആരംഭിച്ചത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സഹകരണത്തോടെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തില്‍പ്പെടുന്ന എല്ലാ ബാങ്കുകളിലേയും ഉപഭോക്താക്കള്‍ക്ക് ബാങ്കുകളുടെ വിവിധ സേവനങ്ങളെക്കുറിച്ച്  ഇവിടെ നിന്ന്  അറിയാന്‍ കഴിയും. നിക്ഷേപങ്ങള്‍, വായ്പകള്‍, ബാങ്കുകളുടെ കടബാധ്യതകള്‍, വായ്പകള്‍, തിരിച്ചടവുകള്‍, ബാങ്കിങ് സംവിധാനത്തില്‍ ഉപഭോക്താക്കളുടെ അവകാശങ്ങള്‍, സാമ്പത്തിക നിര്‍ദേശങ്ങള്‍ തുടങ്ങിയ കാര്യങ്ങളെകുറിച്ച്  കേന്ദ്രം വഴി അറിയാനാകും. കേന്ദ്രത്തില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരിക്കില്ല. ബുധന്‍, ഞായര്‍ ദിവസങ്ങളിലും സര്‍ക്കാര്‍ അവധിദിവസങ്ങളിലും പ്രവര്‍ത്തിക്കുന്നതല്ല. രാവിലെ 11 മുതല്‍ വൈകിട്ട് നാലുവരെയാണ് പ്രവര്‍ത്തനം. സാമ്പത്തിക സാക്ഷരതാ കേന്ദ്രത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. വിനോദ് കുമാര്‍ നിര്‍വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.