വൃദ്ധനെ കടയില്‍ കയറി മര്‍ദ്ദിച്ചതായി പരാതി

Saturday 28 March 2015 4:18 pm IST

ചെങ്ങന്നൂര്‍: വൃദ്ധനെ കടയില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. പേരിശേരി മൂലയുഴത്തിന്‍ കോളനിയില്‍ കേശവന്‍ വാസു (88) നാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. മാര്‍ച്ച് 26ന് വൈകിട്ട് ആറുമണിയോടെയാണ് സംഭവം. വീടിന് സമീപം തന്നെ മാടക്കട നടത്തുകയാണ് കേശവന്‍. ആലമ്പള്ളിത്തറയിലുളള ബന്ധുവീട്ടിലെത്തിയ തോനയ്ക്കാട് സ്വദേശിയായ ഗിരീഷ് മദ്യപിച്ച് കടയില്‍ എത്തുകയും മുറുക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. കേശവന്‍ മുറുക്കാന്‍ ഇല്ലെന്ന് അറിയിച്ചതോടെ ഇയാള്‍ മുട്ടായി കുപ്പികള്‍ വലിച്ചെറിയുകയും കേശവനെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ സ്ത്രീകളടക്കമുളള നാട്ടുകാര്‍ക്കുനേരെയും ഇയാള്‍ അക്രമത്തിന് മുതിര്‍ന്നു. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ചതോടെയാണ് ഗിരീഷ് ഇവിടെ നിന്നും ബന്ധുവീട്ടിലേക്ക് മടങ്ങിയത്. അക്രമത്തില്‍ പരിക്കേറ്റ കേശവന്‍ ചെങ്ങന്നൂര്‍ ഗവ.താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.