മദ്യപസംഘം വീട്ടില്‍ കയറി അമ്മയെയും മകനെയും മര്‍ദ്ദിച്ചു

Saturday 28 March 2015 4:23 pm IST

വള്ളികുന്നം: മദ്യപിച്ചെത്തിയ ഗുണ്ടാസംഘം വീട്ടില്‍ കയറി അമ്മയെയും മകനെയും മര്‍ദ്ദിച്ചു. പട്ടികജാതി മോര്‍ച്ച മാവേലിക്കര നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഇലിപ്പിക്കുളം പുത്തന്‍കണ്ടത്തില്‍ കെ.കെ. വാസുദേവന്റെ വീട്ടിലാണ് അക്രമം നടന്നത്. വാസുദേവന്റെ ഭാര്യ ജാനകി (65), മകന്‍ അനില്‍കുമാര്‍ (38) എന്നിവര്‍ക്കാണ് അക്രമിസംഘത്തിന്റെ മര്‍ദ്ദനമേറ്റത്. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നിനായിരുന്നു സംഭവം. ഇലിപ്പിക്കുളം വട്ടക്കാട് ക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങിയെത്തിയ വീട്ടുകാര്‍ക്ക് നേരെ മൂന്നു ബൈക്കുകളിലെത്തിയ ആറംഗസംഘമാണ് ആക്രമണം നടത്തിയത്. വള്ളികുന്നം നിവാസികളായ അമല്‍, ജയേഷ്, സലിം എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമിച്ചതെന്ന് പരിക്കേറ്റവര്‍ പോലീസിന് മൊഴി നല്‍കി. പട്ടികജാതി മോര്‍ച്ച നേതാവിന്റെ വീടുകയറി ആക്രമണം നടത്തിയ കേസിലെ മുഴുവന്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി വള്ളികുന്നം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.