ന്യൂദല്‍ഹി: അധികാരത്തിലെത്തിയിട്ടും പാര്‍ട്ടിയിലെ തമ്മിലടി തുടരുന്ന ആപ്പിന് മേധാ പാട്ക്കറിന്റെ രാജിയിലൂടെ വീണ്ടും തിരിച്ചടി.
ദേശീയ എക്സിക്യൂട്ടീവ് സമിതിയില്‍ നിന്ന് യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണിനെയും പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് മേധാ പാട്ക്കര്‍ ആപ്പിനെ കൈവിട്ടിരിക്കുന്നത്.
പാര്‍ട്ടിക്ക് വിരുദ്ധമായി പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും ഒരിക്കലും പ്രവര്‍ത്തിച്ചിട്ടില്ല. സംഭവ വികാസങ്ങളില്‍ ദു:ഖവും നിരാശയുമുണ്ടെന്ന് ആം ആദ്മി ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ മേധ ചൂണ്ടിക്കാട്ടി.
അതേസമയം എഎപിയെ വിമര്‍ശിച്ച് മറ്റ് രാഷ്ട്രീയ കക്ഷികള്‍ രംഗത്തു വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: