396. ഐം കാര ഹ്രീംകാര സൗഃകാര മന്ത്രാക്ഷരരൂപിണീ – ഐം കാരം ഹ്രീംകാരം സൗഃകാരം എന്നീ മന്ത്രാക്ഷരങ്ങള്‍ രൂപമായവള്‍. ഈ മന്ത്രാക്ഷരങ്ങളെക്കുറിച്ചു മുമ്പു പറഞ്ഞിരുന്നു.
397. ബാലാമന്ത്രാത്മിക – ബാലാമന്ത്രമായി രൂപം പൂണ്ടവള്‍. മൂന്നക്ഷരങ്ങള്‍ മാത്രമുള്ള ബാലാമന്ത്രം പതിനഞ്ചക്ഷരങ്ങളുള്ള ശ്രീവിദ്യാമന്ത്രത്തിന്റെ സംഗ്രഹിതരൂപമാണെന്ന് അഭിപ്രായമുണ്ട്. വാഗ്ഭവകൂടത്തിന്റെ സംഗ്രഹമായി ഐം, കാമരാജകൂടത്തിന്റെ സംഗ്രഹമായി ഹ്രീം, ശക്തികൂടത്തിന്റെ സംഗ്രഹമായി ഐം, കാമരാജകൂടത്തിന്റെ സംഗ്രഹമായി ഹ്രീം, ശക്തികൂടത്തിന്റെ സംഗ്രഹമായി സൗഃ (ബാലാമന്ത്രത്തിന് ഐ ക്ലീം സൗഃ എന്ന് മറ്റൊരു രൂപവും ആചാര്യന്മാര് അംഗീകരിക്കുന്നുണ്ട്. പ്രധാനപ്പെട്ട ചില മന്ത്രങ്ങള്‍ക്ക് അയോഗിയായും സംയോഗിയായും രണ്ടു രൂപം മന്ത്രശാസ്ത്രം അംഗീകരിക്കുന്നുണ്ട്.
വ്യഞ്ജനാംശം നീക്കിയ മന്ത്രം അയോഗി വ്യഞ്ജനാംശം ചേര്‍ത്തത് സംയോഗി. ബാലാമന്ത്രം സംയോഗിയായി ഉച്ചരിക്കുന്നതാണ് ഐം ഹ്രീം സൗഃ എന്ന രൂപവും ഐം ക്ലീം സൗഃ എന്നു രൂപവും. രണ്ടില്‍ ഏതു സ്വീകരിച്ചാലും അതില്‍ നിന്നു വ്യഞ്ജനാംശം നീക്കിയാല്‍ കിട്ടുന്ന അയോഗിയായ രൂപം ”ഐം ഈ ഔഃ” എന്നു തന്നെയാണ്. മന്ത്രത്തിന്റെ പ്രവര്‍ത്തന ചൈതന്യം അയോഗിയായ രൂപമാണ്. ബാലാമന്ത്രത്തിന്റെ രണ്ടാമത്തെ മന്ത്രാകാരം ”ഹ്രീം” ആയാലും ”ക്ലീം” ആയാലും അയോഗിയായ രൂപത്തില്‍ വ്യത്യാസമില്ല. ചൈതന്യരൂപം ഐം ഈം ഔഃ” എന്നുംതന്നെ. മന്ത്രത്തിന്റെ രൂപഭേദത്തെക്കുറിച്ച് നാം ചിന്തിക്കേണ്ടതില്ല.
398. സര്വ്വപുരുഷാര്ത്ഥപ്രദായിനീ – എല്ലാ പുരുഷാര്‍ത്ഥങ്ങളും പ്രദാനംചെയ്യുന്നവള്. മൂകാംബികാദേവി ബാലാമന്ത്രമായി രൂപം സ്വീകരിക്കുന്നത് ആ മന്ത്രംകൊണ്ടുതന്നെ ആരാധിക്കുന്ന ഭക്തര്‍ക്ക് ധര്‍മ്മാര്‍ത്ഥ കാമമോക്ഷങ്ങളായ എല്ലാ പുരുഷാര്‍ത്ഥങ്ങളും കൊടുത്തനുഗ്രഹിക്കുന്നതിനാണ്. (390 മുതല്‍ 398 വരെയുള്ള നാമങ്ങള്‍ മൂകാംബികയെ ബാലാമന്ത്രരൂപത്തില് സ്തുതിക്കുന്നു)
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: