വെള്ളൂര്‍ ഹിന്ദുമഹാസമ്മേളനം ഒരുക്കങ്ങള്‍ ആരംഭിച്ചു

Saturday 28 March 2015 9:42 pm IST

വെള്ളൂര്‍: ഏപ്രില്‍ 5ന് നടക്കുന്ന വെള്ളൂര്‍ ഹിന്ദുമഹാസമ്മേളനത്തില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. ശ്രീവാമനസ്വാമിക്ഷേത്രാങ്കണത്തില്‍ രാവിലെ 10ന് പെരുവ ഗീതാശ്രമത്തിലെ സ്വാമി വേദാനന്ദ സരസ്വതി സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം പ്രസിഡന്റ് എന്‍.കെ. മുരളീധരന്‍നായരുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടനസഭയില്‍ എരുമേലി ആത്മബോധിനി ആശ്രമത്തിലെ സത്‌സ്വരൂപാനന്ദ മഹാരാജ് മുഖ്യപ്രഭാഷണം നടത്തും. അമൃതഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. രാധാകൃഷ്ണന്‍ ആമുഖ പ്രസംഗം നടത്തും. ഉച്ചക്ക് 2ന് നടക്കുന്ന ഹിന്ദുനേതൃത്വസഭ മനയത്താറ്റില്ലത്ത് ചന്ദ്രശേഖരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. കണ്ണന്‍മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. ശ്രീലക്ഷ്മിഭായി ധര്‍മ്മ പ്രകാശ്ന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം. മോഹന്‍ മാര്‍ഗ്ഗദര്‍ശനം നല്‍കും. വൈകിട്ട് 4ന് നടക്കുന്ന സമപാനസഭയില്‍ അഖിലഭാരത അയ്യപ്പസേവാസംഘം വെള്ളൂര്‍ യൂണിറ്റ് സെക്രട്ടറി എ.ജി. രമണന്‍ അദ്ധ്യക്ഷത വഹിക്കും. എച്ച്എന്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ കെ.കെ. സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും. ഡോ. എം.എം. ബഷീര്‍ മുഖ്യപ്രഭാഷണം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.