സിപിഎമ്മിന്റേത് അവസരവാദ രാഷ്ട്രീയം: ശ്രീനഗരി രാജന്‍

Saturday 28 March 2015 9:47 pm IST

മുണ്ടക്കയം: സിപിഎമ്മിന്റേത് അവസരവാദ രാഷ്ട്രീയമാണെന്നും ഇതില്‍ മനം മടുത്ത് ആയിരക്കണക്കിന് പാര്‍ട്ടി അംഗങ്ങള്‍ ബിജെപിയില്‍ ചേരുന്ന കാലഘട്ടമാണിതെന്ന് ബിജെപി സംസ്ഥാന സമിതിയംഗം ശ്രീനഗരിരാജന്‍ പറഞ്ഞു. ബിജെപി പുലിക്കുന്ന് ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ജനമുന്നേറ്റസദസ്സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജാതിക്കും മതത്തിനും അതീതമായി യുവസമൂഹം ബിജെപിയിലേക്ക് അടുക്കുകയാണ്. വോട്ടിനുവേണ്ടി മാത്രം എന്തും ചെയ്യുന്നവരായി മാറിയിരിക്കുന്നു. സിപിഎം കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ നടന്നത് ജനങ്ങളെ പറ്റിക്കാനായി നടന്ന നാടകമാണ്. മറുവശത്ത് ലോക്‌സഭ ഇലക്ഷന്റെ സമയത്ത് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഉയര്‍ത്തികാട്ടിയ രാഹുല്‍ഗാന്ധിയെ കണ്ടുകിട്ടാന്‍ സാധിക്കാത്ത നിലയാണ്. സായിപ്പിനാല്‍ സ്ഥാപിതമായ കോണ്‍ഗ്രസ് പാര്‍ട്ടി ഒരു മദമ്മയാല്‍തന്നെ പരിച്ചുവിട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ബൂത്ത് പ്രസിഡന്റ് കെ. രാഘവന്‍ അദ്ധ്യക്ഷത വഹിച്ചു. പുതുതായി പാര്‍ട്ടിയില്‍ചേര്‍ന്ന ടിലു ജോസഫിനെ ശ്രീനഗരി രാജന്‍ പുഷ്പഹാരമണിയിച്ചു സ്വീകരിച്ചു. ബിജെപി ജില്ലാ സമിതിയംഗം ആര്‍.സി. നായര്‍, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ.ബി. മധു, കെ.എം. പുരുഷോത്തമന്‍, സജി പുലിരുക്കില്‍, ഒ.സി. യേശുദാസ്, ജയന്‍ കനകാമ്പര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.