കട്ടപ്പന: ഫേസ് ബുക്കിലൂടെ പ്രണയം നടിച്ച് പെണ്‍കുട്ടികളെ വലയിലാക്കുന്ന മദ്ധ്യവയസ്കനെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കരുമാടി കാര്‍ത്തികയില്‍ സത്യശീലന് പിള്ള(50)യാണ് പിടിയിലായത്.ബഹറിനില്‍ പെയിന്റിംഗ് തൊഴിലാളിയായ സത്യശീലന് 30 വയസ്സുള്ള സോഫ്റ്റ്വെയര് എഞ്ചിനീയര്‍ എന്ന വ്യാജേനയാണ് ഫേസ്ബുക്കിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെട്ടിരുന്നത്.
ഇത്തരത്തില്‍ നാലുമാസം മുന്‍പ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കരുണാപുരം സ്വദേശിയായ യുവതിയെ കാണുന്നതിനായി കട്ടപ്പനയില്‍ എത്തുകയും പെണ്‍കുട്ടിയെ വിളിച്ച് വരുത്തുകയും ആയിരുന്നു. അനൂപ് നായര്‍ എന്ന വ്യാജ പേരിലാണ് ഇയാള്‍ പെണ്‍കുട്ടിയെ സമീപിച്ചിരുന്നത്. ചതി മനസിലാക്കിയ പെണ്‍കുട്ടി തിരിച്ച് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പോകുകയും പിന്തുടര്ന്ന് വന്ന ഇയാള്‍ പെണ്‍കുട്ടിയെ കടന്നു പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. മറ്റ് ജീവനക്കാര്‍ ഓടി വന്നപ്പോഴേക്കും ഇയാള്‍ രക്ഷപ്പെട്ടു. പെണ്‍കുട്ടി കട്ടപ്പന പോലീസില്‍ പരാതി നല്കി.
കട്ടപ്പന ഡിവൈഎസ്പിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സിഐ റെജി എം. കുന്നിപ്പറമ്പന്, എസ്ഐ കെ. ആര്. ബിജു എന്നിവരുടെ അന്വേഷണത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഫേസ്ബുക്കില്‍ ഇയാള്‍ക്ക് നിരവധി വ്യാജ അക്കൗണ്ടുകള്‍ ഉള്ളതായും ഇതിലൂടെ നിരവധി പെണ്‍കുട്ടികളെ വലയിലാക്കിയിട്ടിണ്ടെന്നും പോലീസിനോട് പറഞ്ഞു. ഇയാളില്‍ നിന്നും മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പ് മുതലായവയും കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: