മലപ്പുറത്ത് ഗ്യാസ് ടാങ്കര്‍ മറിഞ്ഞു; വന്‍ ദുരന്തം ഒഴിവായി

Sunday 29 March 2015 10:58 am IST

മലപ്പുറം: മങ്കടയ്ക്ക് സമീപം അരിപ്ര വളവില്‍ പാചകവാതകവുമായി വന്ന ടാങ്കര്‍ ലോറി നിയന്ത്രണം മറിഞ്ഞു. പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ലോറി റോഡിനരികിലേക്ക് മറിയുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്ത് ഉടന്‍ തന്നെ എത്തിയത് വന്‍ ദുരന്തം ഒഴിവാക്കി. ചേളാരി ഐ.ഒ.സി പ്‌ളാന്റില്‍ നിന്ന് മറ്റൊരു ടാങ്കര്‍ എത്തിച്ച് മറിഞ്ഞ ടാങ്കറിലെ ഗ്യാസ് അതിലേക്ക് മാറ്റി. ലോറി മറിഞ്ഞയുടന്‍ തന്നെ സമീപവാസികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.