കോട്ടയം: കെ എം മാണിക്കെതിരെ ആഞ്ഞടിച്ച് പിസി ജോര്‍ജ്. മാണി അടുത്ത തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നാണ് ജോര്‍ജിന്റെ പ്രസ്താവന. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് ജോര്‍ജിന്റെ പ്രതികരണം.
തന്നെ മറ്റൊരു ഗ്രൂപ്പാക്കാനാണ് അദ്ദേഹത്തിന്റെ നീക്കം. മാണി അടുത്ത തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നും ജോര്‍ജ് പറഞ്ഞു. ജോസഫ് ഗ്രൂപ്പിനെയും ജോര്‍ജ് വിമര്‍ശിച്ചു. തനിക്കെതിരെ നടപടിയെടുത്ത യോഗത്തില്‍ ജോസഫ് ഗ്രൂപ്പ് മൗനം പാലിച്ചതില്‍ ദുരൂഹതയുണ്ട്.
ജോസഫ് ഗ്രൂപ്പിനെ മാണിക്കനുകൂലമാക്കാന് എന്തെങ്കിലുമൊക്കെ കൊടുക്കേണ്ടി വന്നിട്ടുണ്ടാകും. മാന്യന്മാരായ എംഎല്‍എമാര്‍ ഇന്നലെവരെ മാണിയെക്കുറിച്ചു പറഞ്ഞു നടന്നതെന്തെന്ന് എല്ലാവര്ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ഓടിയൊളിക്കുന്നവനല്ല താനെന്നും സ്ഥാനമില്ലാത്ത പി.സി. ജോര്‍ജ് നൂറിരട്ടി ശക്തനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന്റെ മാന്യമായ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: