മിസോറാമില്‍ എംഎല്‍എമാരുടെ വാഹനത്തിനു നേരെ ആക്രമണം:  മൂന്നു പോലീസുകാര്‍ കൊല്ലപ്പെട്ടു

Sunday 29 March 2015 12:15 pm IST

ഐസോള്‍: മിസോറാമില്‍ എംഎല്‍എമാര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു പോലീസുകാര്‍ കൊല്ലപ്പെട്ടു. മൂന്ന് എംഎല്‍എമാര്‍ ഒന്നിച്ച് ഒരു ചടങ്ങില്‍ പങ്കടുക്കാനായി പോകുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. ഐസോള്‍ ജില്ലയില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഒരു സബ് ഇന്‍സ്‌പെക്ടറും കോണ്‍സ്റ്റബിളും പോലീസ് ഡ്രൈവറുമാണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.