കുട്ടനാട്: നെടുമുടി നായര്‍ സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ശതവാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും മാര്‍ച്ച് 31ന് രാവിലെ 10ന് നടക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. നടനും സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ നെടുമുടി വേണു മുഖ്യപ്രഭാഷണം നടത്തും. എന്‍എസ്എസ് കുട്ടനാട് താലൂക്ക് യൂണിയന് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണപ്പണിക്കര്‍ അദ്ധ്യക്ഷത വഹിക്കും. മുന്‍ എംഎല്‍എ കെ.സി. ജോസഫ് എന്‍ഡോവ്മെന്റ് സ്വീകരിക്കും. നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് പി. രത്നമ്മ കലോത്സവ പ്രതിഭകളെ ആദരിക്കും. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. നെടുമുടി ഹരികുമാര്‍ ആശംസ അര്‍പ്പിക്കും. ഉച്ചയ്ക്ക് 12ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ നടക്കും. 12.30ന് പുന്നപ്ര ജ്യോതികുമാറും സംഘവും അവതരിപ്പിക്കുന്ന നാട്ടറിവ് പാട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: