ഇന്ത്യക്ക് വീണ്ടും തോല്‍വി

Sunday 29 March 2015 8:47 pm IST

ധാക്ക: അണ്ടര്‍ 23 എഎഫ്‌സി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യതാ മത്സരത്തില്‍ ഇന്ത്യക്ക് വീണ്ടും തോല്‍വി. ഇന്നലെ ധാക്കയിലെ ബംഗബന്ധു നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ഇയിലെ രണ്ടാമത്തെ മത്സരത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് സിറിയയോടാണ് ഇന്ത്യ കീഴടങ്ങിയത്. കഴിഞ്ഞ ദിവസം ആദ്യ മത്സരത്തില്‍ ഉസ്‌ബെക്കിസ്ഥാനോടും പരാജയപ്പെട്ട ഇന്ത്യ ഫൈനല്‍ റൗണ്ടില്‍ പ്രവേശിക്കാതെ പുറത്താവുകയും ചെയ്തു. ഇന്നലെ നടന്ന കളിയില്‍ സിറിയക്ക് വേണ്ടി 15, 82 മിനിറ്റുകളില്‍ മുഹമ്മദ് മോവാസും 45, 61 മിനിറ്റുകളില്‍ ഒമര്‍ ക്രിബിനും ഗോളുകള്‍ നേടി. നാളെ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശുമായി കളിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.