ന്യൂദല്‍ഹി: ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യന്‍ സൂപ്പര്‍താരം സൈന നെഹ്വാളിന്. ലോക ഒന്നാം നമ്പര്‍ താരമായി മാറിയതിന് തൊട്ടടുത്ത ദിവസമാണ് സൈന ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടത്തില്‍ മുത്തമിട്ടത്. ഫൈനലില്‍ മൂന്നാം സീഡും തായ്ലന്ഡ് താരവുമായ രചനോക് ഇന്റാനണിനെ പരാജയപ്പെടുത്തിയാണ് സൈന ചാമ്പ്യനായത്.
ചരിത്രത്തിലാദ്യമായാണ് സൈന ഇവിടെ കിരീടം നേടുന്നത്. 49 മിനിറ്റ് നീണ്ട ഫൈനലില്‍ 21-16, 21-14 എന്ന സ്കോറിനായിരുന്നു സൈനയുടെ വിജയം. കളിയിലുടനീളം ഉജ്ജ്വല ഫോമിലായിരുന്ന സൈന എതിരാളിക്ക് യാതൊരു അവസരവും നല്‍കാതെയാണ് ഫൈനലില്‍ കിരീടമുറപ്പിച്ചത്.
ഈ വര്‍ഷം സൈന നേടുന്ന രണ്ടാം കിരീടമാണിത്. നേരത്തെ ഇന്ത്യന്‍ ഓപ്പണ്‍ ഗ്രാന്‍ഡ്പ്രിക്സ് ഗോള്‍ഡിലും സൈന ജേത്രിയായിരുന്നു. കൂടാതെ ഓള് ഇംഗ്ലണ്ട് സൂപ്പര്‍ സീരീസിന്റെ ഫൈനലില്‍ പ്രവേശിച്ചെങ്കിലും സ്പാനിഷ് താരം കരോലിന മാരിനോട് പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: