ഏപ്രില്‍ മൂന്നിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വിളിച്ചിരിക്കുന്ന സംസ്ഥാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് മാരുടെ സമ്മേളനം മാറ്റണം എന്ന് കെ. വി. തോമസ് എം പി. കാരണം അന്ന് ദുഃഖ വെള്ളിയാഴ്ച്ചയാണെന്ന്. ക്രൈസ്തവ സമൂഹം ആകെ ആശങ്കയിലാണെന്നും എം. പി. വാര്‍ത്ത
ഇയാളാര് വത്തിക്കാന്റെ എം. പി. ആണോ? ഭാരതത്തിലെ എല്ലാ ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരും വത്തിക്കാന്റെ പ്രതിനിധികളാണോ? അതോ ഇവിടുള്ള മുഴുവന്‍ ക്രിസ്ത്യാനികളും ഹൈക്കോടതി ചീഫ് ജസ്റ്റീസുമാര്‍ ആണോ? എന്താ ഇയാള്‍ ഉദ്ദേശിക്കുന്നത്?
-വി. എസ്. അച്യുതാനന്ദന് പാവങ്ങളുടെ നേതാവാണെന്ന് രമേശ് ചെന്നിത്തല: വാര്‍ത്ത
രാഹുല്‍ ഗാന്ധിക്കും ഉമ്മന്‍ ചാണ്ടിക്കും പുറകെ സോണിയാ ഗാന്ധിയും നാടുവിട്ടോ? ചെന്നി ഇരിക്കണ്ടിടത്ത് തല ഇരുന്നാല്‍ ഇങ്ങനെയെല്ലാം തോന്നുമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: