ബിഎംഎസ്: വിജയകുമാര്‍ പ്രസിഡന്റ്, ചന്ദ്രശേഖരന്‍ സെക്രട്ടറി

Sunday 29 March 2015 10:19 pm IST

കെ.കെ. വിജയകുമാര്‍, എം.പി. ചന്ദ്രശേഖരന്‍

തിരുവനന്തപുരം: ബിഎംഎസ് 17-ാമത് സംസ്ഥാന സമ്മേളനത്തിന് പ്രൗഢോജ്ജ്വല സമാപനം. സമാപനസഭയ്ക്ക് മുമ്പായി പുതിയ സംസ്ഥാന ഭാരവാഹികളെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. കെ.കെ. വിജയകുമാര്‍ സംസ്ഥാന പ്രസിഡന്റും എം.പി. ചന്ദ്രശേഖരന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്.

അഡ്വ. എം.പി. ഭാര്‍ഗവന്‍, അഡ്വ എം.എസ്. കരുണാകരന്‍, കെ. ഗംഗാധരന്‍, വി. രാധാകൃഷ്ണന്‍, എന്‍.കെ. മോഹന്‍ദാസ്, അഡ്വ എസ്. ആശാമോള്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. എം.പി. രാജീവന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി. പി. ശശിധരന്‍, അഡ്വ പി. മുരളീധരന്‍, ആര്‍. രഘുരാജ്, അഡ്വ സിന്ധുമോള്‍ എന്നിവരെ സെക്രട്ടറിമാരായും ജി.കെ. അജിത്തിനെ ട്രഷററായും സമ്മേളനം നിശ്ചയിച്ചു. സി.വി. രാജേഷാണ് സംഘടനാ സെക്രട്ടറി.

കോട്ടയം ആനിക്കാട് സ്വദേശിയായ കെ.കെ. വിജയകുമാര്‍ ആര്‍എസ്എസിലൂടെയാണ് പൊതുപ്രവര്‍ത്തനരംഗത്തുവന്നത്. 1970 മുതല്‍ സംഘപ്രചാരകനായി. 77-85 കാലയളവില്‍ വിദ്യാര്‍ഥി പരിഷത്തിന്റെ മുഴുവന്‍സമയ പ്രവര്‍ത്തകനും സംസ്ഥാന സംഘടനാ സെക്രട്ടറിയുമായി. തുടര്‍ന്ന് ബിഎംഎസിന്റെ ചുമതലയിലേക്ക് നിയോഗിക്കപ്പെട്ട അദ്ദേഹം കോട്ടയം ജില്ലാ സെക്രട്ടറി, സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ പദവിവഹിച്ചിട്ടുണ്ട്.

ഇടുക്കി രാജാക്കാട് സ്വദേശിയായ എം.പി. ചന്ദ്രശേഖരനും ആര്‍എസ്എസിലൂടെയാണ് പൊതുപ്രവര്‍ത്തനത്തിലെത്തിയത്. 25 വര്‍ഷമായി ബിഎംഎസിന്റെ വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്. ബിഎംഎസ് ഇടുക്കി ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.