കലവൂര്‍: കാട്ടൂര്‍ പുതിയവീട്ടില്‍ ശ്രീ ഹനുമല്‍ ക്ഷേത്രത്തില്‍ ഹനുമദ് ജയന്തി മഹോത്സവം മാര്‍ച്ച് 31ന് ആരംഭിച്ച് ഏപ്രില്‍ നാലിന് സമാപിക്കും. 31ന് പുലര്‍ച്ചെ അഞ്ചിന് അഭിഷേകം, വിശേഷാല്‍പൂജ, ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്, 6.45ന് സോപാന സംഗീതം, ഏഴിന് വെടിക്കെട്ട്, ഒമ്പതിന് നാടകം. ഏപ്രില്‍ ഒന്നിന് രാത്രി 7.30ന് കഥാപ്രസംഗം, ഒമ്പതിന് സിനിമാറ്റിക് ഡാന്‍സ്. രണ്ടിന് രാത്രി 7.30ന് ഭക്തിഗ് ക്ലാസിക്കല്‍ മ്യൂസിക്ക് ഫ്യൂഷന്‍, 9.30ന് ഡാന്‍സ് ത്രില്ലര്‍. മൂന്നിന് രാത്രി 7.30ന് സംഗീതസദസ്, 9.30ന് നാടകം. ഹനുമദ് ജയന്തി മഹോത്സവമായ രാവിലെ ഏഴിന് സഹസ്രനാമ പാരായണം, ഒമ്പതിന് കതിന വെടിവഴിപാട്, 11ന് പുഷ്പാഭിഷേകം, ഒന്നിന് അന്നദാനം, വൈകിട്ട് 6.45ന് ദീപാലങ്കാരം, ഏഴിന് പുമൂടല്‍, 7.30ന് നാദസ്വരകച്ചേരി, ഒമ്പതിന് ഗാനമേള.
പ്രതികരിക്കാൻ ഇവിടെ എഴുതുക: