എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ജീവകാരുണ്യ പദ്ധതികള്‍ക്കു ധനം സമാഹരിക്കുന്നു

Monday 30 March 2015 5:38 pm IST

കുട്ടനാട്: എന്‍എസ്എസ് കുട്ടനാട് താലൂക്ക് യൂണിയന്‍ ആദ്യഘട്ടമായി ഒരു കോടി രൂപയുടെ ജീവകാരുണ്യനിധി സമാഹരണത്തിനു തുടക്കമിട്ടു. യൂണിയന്റെ കനകജൂബിലി സ്മാരക പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ജീവകാരുണ്യനിധിയുടെ പ്രവര്‍ത്തനോദ്ഘാടനം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഹരികുമാര്‍ കോയിക്കല്‍ നിര്‍വഹിച്ചു. മാരകമായ രോഗങ്ങളും ആകസ്മികമായ അപകടങ്ങളുംമൂലം വിഷമിക്കുന്ന സമുദായാംഗങ്ങളെയും സാമ്പത്തിക പരാധീനത അനുഭവിക്കുന്ന മക്കളെ വിവാഹം കഴിച്ചയയ്ക്കാന്‍ രക്ഷാകര്‍ത്താക്കളെയും ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹതയുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുമൂലം അതിനു കഴിയാതെ വരുന്ന എട്ടു മുതല്‍ 12 വരെ പഠിക്കുന്ന 25 വിദ്യാര്‍ഥികളെയും ഈ നിധിയില്‍ നിന്നു സാമ്പത്തികമായി സഹായിക്കും. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. നെടുമുടി ഹരികുമാര്‍ ജീവകാരുണ്യനിധി ഏറ്റുവാങ്ങി. യൂണിയന്‍ പ്രസിഡന്റ് പി.കെ. രാധാകൃഷ്ണപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രൊഫ. കെ.പി. നാരായണപിള്ള, സെക്രട്ടറി വി. ഉണ്ണികൃഷ്ണന്‍, മുന്‍ യൂണിയന്‍ പ്രസിഡന്റ് ജി. ത്യാഗരാജന്‍ നായര്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് പ്രസന്ന മോഹനന്‍, സെക്രട്ടറി ശ്രീദേവി രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.