കുഞ്ചന്‍ തുള്ളല്‍ പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷിക്കാം

Monday 30 March 2015 5:48 pm IST

അമ്പലപ്പുഴ: കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം കുഞ്ചന്‍ തുള്ളല്‍ പ്രതിഭാ പുരസ്‌കാരം- 2015ന് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ ജനുവരി ഒന്നിന് 60 വയസ് പൂര്‍ത്തിയായ തുള്ളല്‍ കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം. പതിനായിരത്തിയൊന്നു രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം മെയ് അഞ്ചിനു കുഞ്ചന്‍ ദിനത്തില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. വിശദമായ ബയോഡാറ്റ സഹിതം സെക്രട്ടറി, കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം, അമ്പലപ്പുഴ പിഒ, ആലപ്പുഴ എന്ന വിലാസത്തില്‍ ഏപ്രില്‍ 17ന് അഞ്ചു വരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: 9446422607, 0477 2278900.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.