ബിജെപി പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ അക്രമിച്ചു

Monday 30 March 2015 5:47 pm IST

മണ്ണഞ്ചേരി: ബിജെപിയുടെ വളര്‍ച്ചയില്‍ വിറളിപൂണ്ട സിപിഎമ്മുകാര്‍ അക്രമം അഴിച്ചുവിട്ടു. ബിജെപി മണ്ണഞ്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റിനെ കൈയേറ്റം ചെയ്തു. മണ്ണഞ്ചേരി 17-ാം വാര്‍ഡ് വലിയവീട് ഭാഗത്താണ് സിപിഎം അക്രമം അഴിച്ചുവിട്ടത്. കഴിഞ്ഞദിവസം ഇവിടെ ബിജെപിയുടെ ബൂത്ത് കണ്‍വന്‍ഷന്‍ നടന്നിരുന്നു. മുമ്പ് പത്തംഗങ്ങള്‍ മാത്രമുണ്ടായിരുന്ന 41-ാം നമ്പര്‍ ബൂത്തില്‍ അറുപതംഗങ്ങളുടെ വര്‍ദ്ധനവുണ്ടായതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. മാര്‍ച്ച് 29ന് സമീപത്തെ വാസ്തുബലി വീട്ടില്‍ വച്ച് ബിജെപി പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ അക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പോലീസ് ബിജെപി മണ്ഡലം സെക്രട്ടറി ബാബു, സിപിഎം ബ്രാഞ്ച് സെക്രട്ടറി അജിത് എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇതേത്തുടര്‍ന്ന് ഇരുവിഭാഗവും സ്‌റ്റേഷനില്‍ തടിച്ചുകൂടി. അതിനിടെ പോലീസ് സ്‌റ്റേഷന് മുന്നില്‍ വച്ച് ബിജെപി മണ്ണഞ്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ശ്രീവത്സന്‍പിള്ളയെ സിപിഎമ്മുകാര്‍ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.