കോട്ടയില്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി

Monday 30 March 2015 5:48 pm IST

തുറവൂര്‍: വല്ലേത്തോട് കോട്ടയില്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി. തന്ത്രി പെരുമ്പളം സാബുവിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് കൊടിയേറിയത്. മാര്‍ച്ച 30ന് രാവിലെ 10.30ന് പറക്കെഴുന്നള്ളിപ്പ്, വൈകിട്ട് 5.30ന് കാഴ്ച ശ്രീബലി, രാത്രി ഏഴിന് ദീപാരാധന, എട്ടിന് നൃത്തനൃത്യങ്ങള്‍. ചൊവാഴ്ച രാത്രി എട്ടിന് ട്രാക്ക് ഗാനമേള. പള്ളിവേട്ടമഹോത്സവമായ ബുധനാഴ്ച രാത്രി 7.30ന് ഓട്ടന്‍തുള്ളല്‍, രാത്രി 11ന് പള്ളിവേട്ട. ആറാട്ടുമഹോത്സവമായ വ്യാഴാഴ്ച വൈകീട്ട് 4.30ന് പറയകാട് നാലുകുളങ്ങര ശ്രീ മഹാദേവീ ക്ഷേത്രത്തില്‍ നിന്ന് കാവടിഘോഷയാത്ര. അഞ്ചിന് വല്ലേത്തോട് മൂര്‍ത്തിങ്കല്‍ മഹാവിഷ്ണു ശിവ ക്ഷേത്രത്തില്‍ നിന്ന് പകല്‍പ്പൂരം പുറപ്പെടും. 10ന് ചന്തിരൂര്‍മായ അവതരിപ്പിക്കുന്ന നാടന്‍പാട്ട്. പുലര്‍ച്ചെ 2.30ന് ആറാട്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.