പൊതുതോടുകളില്‍ വ്യാപകമായി മാലിന്യം തള്ളുന്നു

Monday 30 March 2015 5:52 pm IST

പട്ടണക്കാട്: പൊന്നാംവെളി തോട്ടിലേക്ക് വന്‍തോതില്‍ മാലിന്യം ഒഴുക്കുന്നതായി പരാതി. പൊന്നാംവെളിയിലെ ബാറില്‍ നിന്നും അറവുശാലകളില്‍ നിന്നുമുള്ള മാലിന്യങ്ങളാണ് യാതൊരു നിയന്ത്രണം കൂടാതെ ഒഴുക്കുന്നത്. നൂറുകണക്കിന് കുടുംബങ്ങളാണ് തോടിനിരുവശവും താമസിക്കുന്നത്. വേലിയേറ്റ വേലിയിറക്ക സമയത്ത് വെള്ളം ഒഴുകുമ്പോള്‍ അസഹ്യമായ ദുര്‍ഗന്ധം മൂലം സമീപ വാസികള്‍ക്ക് ഭക്ഷണം കഴിക്കാന്‍ വരെ ബുദ്ധിമുട്ടിലാണ്. നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കെപിഎംഎസ് തുറവൂര്‍ യൂണിയന്‍ കമ്മിറ്റി സമരം നടത്തുമെന്ന് ഭാരവാഹികളായ വി.വി. നാരായണന്‍, എന്‍.കെ. സത്യന്‍, രജിമോന്‍ എന്നിവര്‍ അറിയിച്ചു. മുഹമ്മ: പേരേത്തോട്ടില്‍ കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നത് പതിവായി. മുഹമ്മ പഞ്ചായത്ത് 11-ാം വാര്‍ഡില്‍ ആലപ്പുഴ-തണ്ണീര്‍മുക്കം റോഡരികിലെ തോട്ടിലാണ് രാത്രിയുടെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ മാലിന്യം നിക്ഷേപിക്കുന്നത്. യാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ദുര്‍ഗന്ധം സഹിക്കാനാവാത്ത അവസ്ഥയാണ്. കഴിഞ്ഞ ആഴ്ചയിലും ഇവിടെ വാഹനങ്ങളില്‍ മാലിന്യം നിക്ഷേപിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.