മെല്‍ബണ്‍: ഒരൊറ്റ ഇന്ത്യന്‍ താരങ്ങളും ഇല്ലാതെ ഐസിസി ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ചു. ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലമാണ് ഐസിസി ഇലവന്റെയും നായകന്. പാക്കിസ്ഥാന്, ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ് എന്നീ ടീമുകളില്‍ നിന്നും ആരും ലോക ഇലവനില്‍ ഇടംപിടിച്ചിട്ടില്ല.
ലോകകപ്പിലെ കിവീസിന്റെ അത്ഭുത കുതിപ്പിനും ബ്രണ്ടന്‍ മക്കല്ലം എന്ന ക്യാപ്റ്റന്റെ ആക്രമണാത്മക മനോഭാവത്തിനുമുള്ള അംഗീകാരമായി ഐസിസി തെരഞ്ഞെടുത്ത പന്ത്രണ്ടംഗ ടീം. മക്കല്ലം ഉള്‍പ്പെടെ അഞ്ച് കിവീസ് താരങ്ങളാണ് ഐസിസി ലോകകപ്പ് ഇലവനില്‍ ഇടംപിടിച്ചത്. അതേസമയം ഓസീസിനെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിനും ഐസിസി ലോകകപ്പ് ഇലവനില്‍ ഇടമില്ല.
ഓപ്പണര്‍ മാര്ട്ടിന് ഗുപ്റ്റില്‍, കോറി ആന്ഡേഴ്സണ്, ഡാനിയേല്‍ വെട്ടോറി, ട്രെന്റ് ബൗള്‍ട്ട് എന്നിവരാണ് ടീമില്‍ ഇടംപിടിച്ച് മറ്റ് ന്യൂസിലാന്‍ഡ് താരങ്ങള്‍. ലോകചാമ്പ്യന്മാരായ ഓസീസ് ടീമില്‍ നിന്ന് ഗ്ലെന്‍ മാക്സ്വെല്, സ്റ്റീവന്‍ സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് ഇടംപിടിച്ചത്. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന് എ.ബി. ഡിവില്ലിയേഴ്സ്, മോണെ മോര്‍ക്കല്‍ എന്നിവരും ശ്രീലങ്കയില്‍ നിന്ന് കുമാര്‍ സംഗക്കാരയും ഇടംപിടിച്ചു. സിംബാബ്വെയുടെ ബ്രണ്ടന്‍ ടെയ്ലറാണ് 12-ാമന്‍.
ഐസിസി ലോകകപ്പ് ടീം: ബ്രണ്ടന്‍ മക്കല്ലം (ക്യാപ്റ്റന്‍), മാര്ട്ടിന് ഗുപ്റ്റില്‍, കുമാര്‍ സംഗക്കാര (വിക്കറ്റ് കീപ്പര്‍), സ്റ്റീവന്‍ സ്മിത്ത്, എ.ബി. ഡിവില്ലിയേഴ്സ്, ഗ്ലെന്‍ മാക്സ്വെല്, കോറി ആന്ഡേഴ്സണ്, ഡാനിയല്‍ വെട്ടോറി, മിച്ചല്‍ സ്റ്റാര്‍ക്ക്, ട്രെന്റ് ബൗള്‍ട്ട്, മോണെ മോര്‍ക്കല്‍, ബ്രണ്ടന്‍ ടെയ്ലര് (പന്ത്രണ്ടാമന്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: