ഗുജറാത്തില്‍ ഭീകരവിരുദ്ധ നിയമം പാസായി

Tuesday 31 March 2015 3:42 pm IST

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ ഭീകരതയ്ക്ക് എതിരായ നിയമം പാസാക്കി. ഗുജറാത്ത് കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ബില്‍ എന്നാണ് നിയമത്തിന്റെ പേര്. 2003ല്‍ ഗുജറാത്ത് നിയമസഭ പാസാക്കിയ നിയമം പരിഷ്‌ക്കരിച്ചാണ് പുതിയ നിയമം. പഴയ നിയമം പുനപരിശോധിക്കണമെന്ന് കാട്ടി രാഷ്ട്രപതി മടക്കി അയച്ചിരുന്നു. സംഘടിത കുറ്റകൃത്യങ്ങള്‍ നമ്മുടെ സമൂഹത്തിന് വലിയ ഭീഷണിയായി മാറുകയാണ്. അത് കണക്കിലെടുത്താണ് പുതിയ നിയമം. ആഭ്യന്തര മന്ത്രി രജനീകാന്ത് പട്ടേല്‍ അറിയിച്ചു. ഗുജറാത്ത് സാമ്പത്തിക രംഗത്ത് വലിയ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക കുറ്റകൃത്യങ്ങളും ഭീകരപ്രവര്‍ത്തനവുമാണ് ഗുജറാത്ത് നേരിടുന്ന വലിയ വെല്ലുവിളികള്‍.പാക്കിസ്ഥാനുമായി 1500 കിലോമീറ്റര്‍ കടല്‍ അതിര്‍ത്തിയും 500 കിലോമീറ്റര്‍ കര അതിര്‍ത്തിയും ഗുജറാത്ത് പങ്കിടുന്നുണ്ട്. സംസ്ഥാനത്ത് പലതവണ ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. ഇവ കണിക്കിലെടുത്ത് നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെയാണ് നിയമം കൊണ്ടുവന്നത്. എന്നാല്‍ യുപിഎ സര്‍ക്കാര്‍ ഈ നിയമം തള്ളി. പുതിയ മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ വീണ്ടും ബില്‍ കൊണ്ടവരാന്‍ തീരുമാനിക്കുകയായിരുന്നു. ആഭ്യന്തരമന്ത്രി തുടര്‍ന്നു. പാക്കിസ്ഥാനാണ് ഇന്ന് ഭീകരതയുടെ പ്രഭവകേന്ദ്രം. ആറു കോടി ഗുജറാത്തികളെ രക്ഷിക്കാന്‍ ശക്തമായ നിയമം അനിവാര്യമാണ്. അദ്ദേഹം പറഞ്ഞു.ഭരണഘടനാനുസൃതമാണ് നിയമം.ദുരുപയോഗം തടയാനും വകുപ്പുകളുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.