പൊന്നാട് ശ്രീവിജയവിലാസം ക്ഷേത്രത്തില്‍ കൊടിയേറി

Tuesday 31 March 2015 5:58 pm IST

മണ്ണഞ്ചേരി: പൊന്നാട് ശ്രീവിജയവിലാസം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി. ഏപ്രില്‍ നാലിന് ആറാട്ടോടെ സമാപിക്കും. മാര്‍ച്ച് 31ന് വൈകിട്ട് 6.30ന് ക്ഷേത്രാചാര ചടങ്ങുകള്‍ക്ക് ശേഷം കാര്യസിദ്ധിപൂജ, ഏഴിന് ശാസ്താംപാട്ട്, 8.30ന് നാട്ടരങ്ങ്. ഏപ്രില്‍ ഒന്നിന് രാത്രി 8.30ന് നൃത്തസന്ധ്യ. രണ്ടിന് രാത്രി എട്ടിന് സിനിമാറ്റിക് ഡാന്‍സ്. മൂന്നിന് തൃക്കാവടി ഉത്സവം. വൈകിട്ട് മൂന്നിന് അമ്മന്‍കുടം, ഗോപുരക്കാവടി, പീലിക്കാവടി, മയിലാട്ടം എന്നീ കലാരൂപങ്ങള്‍, പമ്പമേളം, ചെണ്ടമേളം, നാദസ്വരം എന്നീ വാദ്യമേളങ്ങളുടെയും വേലുകുത്ത് വഴിപാടിന്റെയും അകമ്പടിയോടെ തൃക്കാവടി വരവ്, രാത്രി ഒമ്പതിന് പള്ളിവേട്ട, 10.30ന് ഗാനമേള. നാലിന് രാത്രി എട്ടിന് പ്രഭാഷണം, 8.30ന് ആറാട്ടുബലി, 9.30ന് ആറാട്ട്, ഒന്നിന് നാടകം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.