അവധിക്കാല പരിശീലന കളരി

Tuesday 31 March 2015 5:59 pm IST

ആലപ്പുഴ: പ്രശസ്ത സംഗീത സംവിധായകന്‍ അലക്‌സ് പോളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് ടെക്‌നോജിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ ആറ് മുതല്‍ 24 വരെ കുട്ടികള്‍ക്ക് കളിത്തട്ട് എന്ന പേരില്‍ പരിശീലനകളരി ആലപ്പുഴയില്‍ സംഘടിപ്പിക്കും. ചന്ദനക്കാവിലെ ബ്രൈറ്റ് ലാന്‍ഡ് ഡിസ്‌കവറി സ്‌കൂളില്‍ രാവിലെ ഒമ്പത് മുതല്‍ നാല് വരെയുള്ള സമയത്താണ് പരിശീലനം. നൂറുപേര്‍ക്കാണ് പ്രവേശനം. അഞ്ഞൂറു രൂപയാണ് ഫീസ്. പത്രസമ്മേളനത്തില്‍ അലക്‌സ് പോള്‍, ശാന്തിരാജ് കോളങ്ങാടന്‍, ഡോ. രാജശേഖരന്‍, ഗീത ജയകുമാര്‍, സിന്ധു ഹരീന്ദ്രനാഥ് തായങ്കരി, അനു കുരിശിങ്കല്‍, അശ്വതി അലക്‌സ്, റാണി റോയി, ഡോ. ചന്ദ്രലേഖ, ജയകൃഷ്ണന്‍, കല്യാണി ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.